കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രണ്ടരവയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

ചില്ലു കൊണ്ട് മുറിവേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി പൂക്കാട് ഉണ്ണിത്താളി നാസറിന്റേയും സുലൈമത്തിന്റേയും മകന്‍ ഷഹല്‍(രണ്ടര)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചികില്‍സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടിക്കു വീട്ടുകാര്‍ ഭക്ഷണം നല്‍കുന്നതിനിടെ ചില്ല് ഗ്ലാസ് വീണുടഞ്ഞ് ഷഹലിന്റെ മുഖത്ത് മുറിവേല്‍ക്കുകയായിരുന്നു. മുറിവേറ്റ ഉടനെ പ്രാഥമിക ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മുഖത്തെ ആഴത്തിലുള്ള മുറിവിന്റെ അടയാളം കാണാതിരിക്കാനായി ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതു പ്രകാരം മുഖശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്നു മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപേയെങ്കിലും ഷഹലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഏറെ അനുഭവപരിചയമുള്ള മുതിര്‍ന്ന ഡോക്ടറാണ് അനസ്തീഷ്യ നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നിന്റെ അലര്‍ജിയാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha