ടി.എന്‍. പ്രതാപന്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്‌സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു. നിയമസഭാംഗമെന്ന നിലക്ക് ലഭിച്ച പദവി ധാര്‍മികത കണക്കിലെടുത്ത് ഒഴിയുകയാണെന്ന് വി.സിക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി.
പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ സാങ്കേതികമായി എം.എല്‍.എയാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാലാണ് രാജിയെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാംഗമെന്ന നിലക്കാണ് കാലിക്കറ്റ് സെനറ്റിലെത്തിയത്. സെനറ്റില്‍നിന്ന് സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിന്‍ഡിക്കേറ്റിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗം സ്ഥിരം സമിതി കണ്‍വീനര്‍ തുടങ്ങി ഒട്ടേറെ സമിതികളുടെ ചുമതല വഹിക്കുകയായിരുന്നു.
ബാലുശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാവുന്നതിന് പി.കെ. സുപ്രന്‍ രണ്ടാഴ്ച മുമ്പ് സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha