നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 19 വരെ അപേക്ഷിക്കാം

ഈ മാസം 19 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ വോട്ടു ചെയ്യാന്‍ സാധിക്കൂ. നിയമപ്രകാരം 29 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെങ്കിലും ഏഴു ദിവസത്തെ നോട്ടിസ് കാലാവധി ഉണ്ട്. പട്ടിക അച്ചടിക്കാന്‍ ഒരു ദിവസം എടുക്കും. ഈ സാഹചര്യത്തില്‍ 19 വരെ ലഭിക്കുന്ന അപേക്ഷകളേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തു.
തുടര്‍ന്നും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു തടസ്സമില്ലെങ്കിലും ഇത്തവണ വോട്ടു ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലും വോട്ട് ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. ഈ സാഹചര്യത്തില്‍ കാര്‍ഡ് ഉള്ളവര്‍ മൊബൈലില്‍നിന്ന് 54242 എന്ന നമ്പരിലേക്ക് ഇഎല്‍ഇ എന്നടിച്ച് സ്‌പേസ് ഇട്ടശേഷം വോട്ടേഴ്‌സ് ഐഡി കാര്‍ഡ് നമ്പര്‍ അടിച്ചാല്‍ നിങ്ങളുടെ വോട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കും.
ഐഡി കാര്‍ഡ് ഉണ്ടായിട്ടും പട്ടികയില്‍ പേരില്ലെങ്കില്‍ പേരു ചേര്‍ക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി 19നു മുമ്പായി അപേക്ഷിക്കണം. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് 25 രൂപ നല്‍കി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha