അമലിന്റെ സൈറ്റ് സുക്കര്‍ബര്‍ഗ് വാങ്ങി

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അങ്കമാലി കിടങ്ങൂര്‍ സ്വദേശി അമല്‍ കഴിഞ്ഞ ദിവസം വിര്‍ച്വല്‍ ലോകത്ത് ഒരു സ്ഥലക്കച്ചവടം നടത്തി. ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിയോഗിച്ച കമ്പനിയുമായിട്ടാണ് 700 ഡോളറിന്റെ ആ കച്ചവടം അമല്‍ നടത്തിയത്.
അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമല്‍ അഗസ്റ്റിന്‍ 2015 ഡിസംബറില്‍ സ്വന്തമാക്കിയ മാക്‌സ്ചന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് എന്ന ഇന്റര്‍നെറ്റ് വിലാസമാണു (ഡൊമൈന്‍) മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരില്‍ വാങ്ങിയത്.
സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐക്കോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറ ചാപ്പലാണ് അമലുമായി ഇടപാടുകള്‍ നടത്തിയത്. പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കി അവര്‍ക്കു തന്നെ വില്‍ക്കുന്ന ഈ രീതിക്കു സൈബര്‍ സ്‌ക്വാട്ടിങ് എന്നാണു വിളിപ്പേര്.
ഡിസംബറില്‍ തന്റെ കുഞ്ഞിനു മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്നു പേരിട്ടെന്നു ഫെയ്‌സ്ബുക് മേധാവി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമല്‍, സുക്കര്‍ബര്‍ഗിന്റെ കുഞ്ഞിന്റെ പേരിനോടു സാമ്യമുള്ള പേരുമായി മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ സ്വന്തമാക്കിയത്.'ഗോ ഡാഡി' എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് വഴിയാണ് 700 ഡോളറിന് അമല്‍ ഇന്റര്‍നെറ്റ് വിലാസം വിറ്റത്. വിഷുവിന്റെ രണ്ടുമൂന്നു ദിവസം മുന്നേ അമലിനു തുക ട്രാന്‍സ്ഫര്‍ ചെയ്തു ലഭിക്കുകയായിരുന്നു. ചെറായി ബീച്ച് റിസോര്‍ട്ട് മാനേജര്‍ അഗസ്റ്റിന്റെയും അങ്കണവാടി അധ്യാപിക ട്രീസയുടെയും മകനാണ് അമല്‍.
എന്നാലും 700ഡോളറിനു അതു വിറ്റത് വളരെ കുറഞ്ഞുപോയെന്നാണ് കേട്ടറിഞ്ഞവരുടെ അഭിപ്രായം. ഒരുകോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതു തന്ന് ആ ഡൊമൈന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമായിരുന്നേനെ എന്നാണ് പൊതുവിലുള്ള അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha