Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പോലീസിന് തെളിവായത് ബന്ധം തെളിയിക്കുന്ന അശ്ലീല വീഡിയോയും, വാട്‌സാപ്പ് സന്ദേശങ്ങളും, വഴിവിട്ട ജീവിതത്തിന് തെളിവുകള്‍ നിരവധി

16 APRIL 2016 02:37 AM IST
മലയാളി വാര്‍ത്ത.

സഹപ്രവര്‍ത്തകനുമായുള്ള അവിഹിതം തുടരാന്‍ കൊടുകൊലയ്ക്ക് പദ്ധതികള്‍ തയ്യാറാക്കിയത് മാസങ്ങള്‍ക്ക് മുമ്പേ. എല്ലാ താളം തെറ്റിയത് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപും അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് .മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ഫോട്ടോകള്‍ക്ക് പുറമേ നിനോ മാത്യുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ലാപ്‌ടോപ്പില്‍ നിന്ന് പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധങ്ങള്‍ വ്യക്തമാക്കുന്ന മുന്നൂറിലധികം വീഡിയോ ക്ലിപ്പിംഗുകളും കേസില്‍ നിര്‍ണായകമായി. ഇതുകൂടാതെ കൊലപാതകത്തിന്റെ നാള്‍വഴികളും ആസൂത്രണവും വ്യക്തമാക്കുന്ന വാട്ട്‌സ് ആപ് സന്ദേശങ്ങളും കേസില്‍ നിര്‍ണായകമായി. കൊലപാതകം കവര്‍ച്ചയെ തുടര്‍ന്നാണെന്ന് വരുത്തി തീര്‍ക്കാനായി നിനോ മാത്യു ഓമനയും സ്വാസ്തികയും ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരികൊണ്ടുപോയിരുന്നു. രക്തക്കറ പുരണ്ട ഈ ആഭരണങ്ങളും നിനോ മാത്യുവിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ ലാപ് ടോപ്പ് ബാഗില്‍ നിന്ന് കണ്ടെടുത്തതും കേസ് അതിവേഗം തെളിയിക്കാനായി
ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവര്‍ ആസൂത്രണം ചെയ്തതും. വാട്‌സ് ആപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാന്‍ ചെയ്യാന്‍ ഇവര്‍ ഉപയോഗിച്ചു.ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സമയം മുതല്‍ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗണ്‍ ചെയ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളില്‍ അവര്‍ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളര്‍ന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.
ഒരോ ദിവസവും അസംഖ്യമായ വാട്ട്‌സ് ആപ് സന്ദേശങ്ങള്‍, എസ്.എം.എസുകള്‍, ഫോണ്‍ കോളുകള്‍, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകള്‍. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായക തെളിവുകളായി കോടതിമുറിയില്‍ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തില്‍ പിടിക്കപ്പെടുംവരെ ടെക്‌നോ പാര്‍ക്കിലെ കമ്പനിയില്‍ നിന്ന് വീട്ടിലെത്തിയാല്‍ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സ് ആപ് ചാറ്റിലെ സന്ദേശങ്ങള്‍. നേരും പുലരും മുതല്‍ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവര്‍ അതോടൊപ്പം നിമിഷങ്ങള്‍ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവില്‍ കൊലപാതകം നടപ്പിലാക്കിയപ്പോള്‍ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റല്‍ തെളിവുകളാണ്.
ആറ്റിങ്ങല്‍ ഡിവൈ.എസ്പിയായിരുന്ന പ്രതാപന്‍നായരുടെ നേതൃത്വത്തില്‍സി.ഐ അനില്‍കുമാര്‍ നടത്തിയ അന്വേഷണമാണ് പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കേസിലെ സ്‌പെഷ്യല്‍ പബല്‍ക്ക് പ്രോസിക്യൂട്ടര്‍ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുമാസം നീണ്ട വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി ഇന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എന്‍ജിനീയറായ ലിജേഷുള്‍പ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്.
അന്വേഷണ ഉദ്യാഗസ്ഥരുള്‍പ്പെടെ 49 സാക്ഷികള്‍, 41 തൊണ്ടിമുതലുകള്‍, 85 രേഖകള്‍ എന്നിവയ്‌ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസില്‍ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസില്‍ നിര്‍ണായകമായി. കൊലപാതകത്തിന്റെ വഴികള്‍ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായിതെളിയിക്കാന്‍ പ്രോസിക്യൂഷന് സഹായകമായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചങ്ങനാശേരിയില്‍ നിന്നും കുളത്തൂര്‍ ഭാഗത്തെത്തി ഏക്കറുക്കണക്കിന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഫിഞ്ചര്‍ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോ മാത്യുവിന്റേത്. അനുശാന്തി അതേ കമ്പനിയിലെ ടീം ലീഡറും. ഡയമണ്ട്‌സ് എന്ന കമ്പനിയില്‍ജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. നിനോ മാത്യുവിന്റെ ഭാര്യ ഇതേചൊല്ലി പിണങ്ങി. മൂഴിയാര്‍ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എന്‍ജിനീയറായ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷ് അവധി നാളുകളിലാണ് വീട്ടിലെത്തുക. ഇത് നിനോ മാത്യുവും അനുശാന്തിയും തമ്മില്‍ വീട്ടില്‍ രഹസ്യസമാഗമത്തിന് വഴിയൊരുക്കുകയും ചെയ്തു.
അങ്ങനെ ഒരുനാള്‍ അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ ലിജേഷ് കണ്ട എസ്. എം.എസാണ് നിനോയുമായുള്ള പ്രണയം വെളിച്ചത്താക്കിയത്.ഇതേച്ചൊല്ലി ലിജേഷും അനുശാന്തിയും തമ്മില്‍ വഴക്കായി. നിനോ മാത്യുവിനോപ്പം ജീവിക്കണമെങ്കില്‍ പോകാന്‍ ലിജേഷ് പറഞ്ഞു.അതിന് ലിജേഷ് ജീവിച്ചിരിക്കുന്നത് പന്തിയായി അനുശാന്തിക്ക് തോന്നിയില്ല. ലിജേഷിനെ ഒഴിവാക്കി ജീവിക്കാമെന്നായി അവളുടെ പ്ലാന്‍. 2013 ഡിസംബറില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ പ്രോജക്ടെന്ന വ്യാജേന നടത്തിയ കൗണ്ട് ഡൗണാണ് രണ്ട് ജീവനുകളെടുത്ത ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
മാസങ്ങളുടെ ആസൂത്രണം കൊലപാതകത്തിന് ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവദിവസം രാവിലെ പത്തരയോടെ കഴക്കൂട്ടത്തെ സ്ഥാപനത്തില്‍ നിന്ന് കെ.എസ്.എഫ് .ഇയില്‍ ചിട്ടിപിടിക്കാനെന്ന പേരില്‍ ഇറങ്ങിയ ലിനോ കഴക്കൂട്ടത്തെ ഒരു ചെരിപ്പ് കടയിലെത്തി പൂട്ടുള്ള ഒരു ജോഡി ചെരിപ്പുകള്‍ വാങ്ങി. ഷൂസുകള്‍ കാറിലിട്ടശേഷം പുതിയചെരിപ്പുമണിഞ്ഞാണ് നിനോ മാത്യു ഉച്ചയോടെ തുഷാരത്തിലെത്തിയത് . ഈസമയം ആലംകോട് നിന്ന് 2 കിലോമീറ്റര്‍ അകലെ ലിജേഷിന്റെ പുതിയ വീടിന്റെ പണിസ്ഥലത്തായിരുന്നു പിതാവ് തങ്കപ്പന്‍ ചെട്ടിയാര്‍. വീടുപണിക്കുള്ള പണത്തിനായി ലിജേഷ് ബാങ്കില്‍ പോകുമെന്ന് അനുശാന്തിയില്‍ നിന്ന് മനസിലാക്കിയാണ് നിനോയുടെ വരവ്. ലിജേഷിന്റെ സുഹൃത്തായ താന്‍ കല്യാണം ക്ഷണിക്കാന്‍ വന്നതാണെന്ന് പറഞ്ഞതോടെ ഓമന നിനോയെ വീട്ടില്‍ കയറ്റിയിരുത്തി.
മൊബൈല്‍ തലേദിവസം തന്നെ സ്വിച്ച് ഓഫ് ചെയ്ത ലിജേഷിന്റെ പക്കലുള്ള ലാപ് ടോപ്പ് ബാഗില്‍ വെട്ടുകത്തിയും ചെത്തിയൊരുക്കിയ ബേസ് ബോള്‍ ബാറ്റും തോര്‍ത്തും. വീട്ടിലെത്തി ഓമനയുടെ ഫോണില്‍ നിന്ന് ലിജേഷിനെ വിളിച്ച് അത്യാവശ്യമായി ഒന്നുകാണണമെന്ന് പറഞ്ഞു. സ്വാസ്തികയേയും ഒക്കത്തുവച്ച് ചായയിടാന്‍ അടുക്കളയിലേക്ക് പോയ ഓമനയെ പിന്തുടര്‍ന്ന നിനോ ബാഗില്‍ കരുതിയിരുന്ന ബേസ് ബാള്‍ ബാറ്റ് കൊണ്ടുതലയ്ക്കടിച്ചു.ഊക്കോടെയുള്ള ആദ്യ അടിയില്‍ തലപൊട്ടി ചോര ചീറ്റി. വീണ്ടും വീണ്ടും അടിച്ച് തല പൊട്ടിച്ചു. അടിയേറ്റ് ഓമനയ്‌ക്കൊപ്പം നിലത്തുവീണ സ്വാസ്തികയുടെ തലയിലും ബാറ്റുകൊണ്ട് ശക്തമായി പ്രഹരിച്ചു. ഇരുവരും രക്തത്തില്‍ കുളിച്ചെങ്കിലും അവരുടെ കഴുത്തും വെട്ടിപിളര്‍ത്തിയശേഷമാണ് നിനോ പിന്മാറിയത്. ചോരയില്‍കുളിച്ചുകിടന്ന കുഞ്ഞിന്റെയും ഓമനയുടെയും പ്രാണന്‍ പിടയുന്നത് കൂസാതെ വീട്ടിനുള്ളില്‍ ലിജേഷിന്റെ വരവിനായി അവന്‍ കാത്തിരുന്നു.അരമണിക്കൂറിനകം വീട്ടിലെത്തിയ ലിജേഷിനെ കതകിന് പിന്നില്‍ ഒളിച്ചിരുന്ന നിനോ മാത്യു തലയ്ക്ക് പിന്നില്‍ ആഞ്ഞുവെട്ടുകയായിരുന്നു.
പിന്‍കഴുത്തില്‍ നിന്ന് ഇടതുചെവിക്ക് മുന്‍വശം വരെ നീളുന്ന വെട്ടേറ്റ ലിജേഷ്ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷമാണ് രക്ഷപ്പെട്ടത്. ലിജേഷില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തിനുശേഷം വീടിന്റെ പിന്‍വശത്തെ ടെറസില്‍ നിന്നും തൊട്ടടുത്ത മരച്ചീനിവിള വഴി രക്ഷപ്പെട്ട നിനോ മാത്യുവിനെ അന്ന് വൈകുന്നേരം തന്നെ പൊലീസ് പിടികൂടിയതാണ് കേസില്‍ നിര്‍ണായകമായി. ഇയാളുടെ പക്കല്‍നിന്ന് പൊലീസ് പിടികൂടിയ ഫോണില്‍ ലിജേഷിന്റെ വീടിന്റെയും മുറികളുടെയും നിരവധി ഫോട്ടോകളും വീടിന്റെ മുന്നിലെയും പിന്നെലയും വഴികളുടെ ഫോട്ടോകളും കണ്ടെത്തുകയും ചെയ്തതോടെ ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു  (13 minutes ago)

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (20 minutes ago)

ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും...  (34 minutes ago)

തമിഴ്നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദ്യാ  (47 minutes ago)

ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്ന്  (1 hour ago)

കാറിടിച്ച് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍...  (1 hour ago)

മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി  (2 hours ago)

റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.  (2 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ....  (3 hours ago)

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി  (11 hours ago)

നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രിയെ ഉപദേശിച്ച് നവാസ് ഷെരീഫ്  (11 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (12 hours ago)

Malayali Vartha Recommends