കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്‍ കെആര്‍ അബ്ദുല്‍ ഖാദറിനേയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.
കഴിഞ്ഞയാഴ്ച്ച മുഖ്യമന്ത്രി രാഗേഷുമായി ചര്‍ച്ച നടത്തിയിരുന്നു. രാഗേഷ് മുഖ്യമായും നാല് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവുമാണ് രാഗേഷ് മുന്നോട്ടുവച്ച പ്രധാന ആവശ്യം. അച്ചടക്ക നടപടിക്ക് വിധേയമായ രാഗേഷ് അനുയായികളെ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറക്കല്‍ ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റണമെന്നുമുള്ള ആവശ്യവും നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിച്ചു. ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റുന്ന കാര്യമൊഴിച്ച് മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് ഡിസിസിയുടെ നിലപാട്. രാഗേഷ് നിലപാടില്‍ അയവു വരുത്താതിരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. കണ്ണുരിലും അഴിക്കോടും വിമതരെ നിറുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടപെടിയെടുത്ത സാഹചര്യത്തില്‍ പികെ രാഗേഷ് കടുത്ത തീരുമാനങ്ങളുമായി മുന്‍മ്പോട്ട് പോകാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha