പി.സി.ക്ക് എസ്.ഡി.പി.ഐ. പിന്തുണ; ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമാകും

എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.ഡിഎസ് സ്ഥാനാര്‍ത്ഥികള്‍ ഒരേപോലെ വിജയം പ്രതീക്ഷിക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തിലെ മത്സരഫലം കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. പൂഞ്ഞാര്‍ ഈരാറ്റുപേട്ട ഭാഗത്ത് ഏതാണ്ട് എണ്ണായിരത്തോളം വോട്ടു ലഭിക്കാന്‍ സാധ്യതയുള്ള എസ്.ഡി.പി.ഐ കഴിഞ്ഞ ദിവസം ജോര്‍ജ്ജിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത് അപകടമാകുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ജോര്‍ജിന്റെ വലം കൈയായി അറിയപ്പെടുന്ന മാലേത്ത് പ്രതാപചന്ദ്രന്‍ അത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്നതായി പിന്നീട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് കെ.എം. അഷ്‌റഫ്, എസ്.പി. ദേശീയ സെക്രട്ടറി ജോ ആന്റണി എന്നിവരും അറിയിച്ചു. യുപിയിലെ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് എസ്ഡിപിഐ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ സഖ്യമാണ് ജോര്‍ജ്ജിനെ പരസ്യമായി പിന്തുണയ്ക്കുക. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന 95 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ജോര്‍ജ്ജിനെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.
ദളിത് ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന ജോര്‍ജിന്റെ പിന്തുണ എസ്.ഡി.പി.ഐ പിന്തുണ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. പൂഞ്ഞാര്‍ മണ്ഡലത്തിലെ ഹിന്ദു വോട്ടുകള്‍ പൊതുവേ മുസ്ലീം - ക്രിസ്ത്യന്‍ വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദളിത് ഹിന്ദുക്കള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടാക്കിയ ജോര്‍ജിന്റെ എസ്.ഡി.പി.ഐ ബന്ധം തുറന്ന് കാട്ടി യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പി യും ഒരുപോലെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ഉല്ലാസ് ഈ അവസരം നന്നേ മുതലെടുക്കുന്നുണ്ട്. ഈ പ്രചരണം കൂടുതല്‍ ജോര്‍ജിന് ലഭിക്കാവുന്ന വലിയൊരു ശതമാനം ദളിത് വോട്ടുകള്‍ അട്ടിമറിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ട്.
ഒരേ സമയം ബി.ജെ.പിയോടും എസ്.ഡി.പി.ഐ യോടും സഖ്യം ഉണ്ടാക്കി വിജയം ഉറപ്പിക്കാന്‍ ആയിരുന്നു ജോര്‍ജിന്റെ ആദ്യകാല നീക്കം. എന്നാല്‍ പൂഞ്ഞാര്‍ ബി.ജെ.ഡി.എസിന് നല്‍കിയതോടെ വോട്ട് കച്ചവടം എന്ന മോഹം ജോര്‍ജ് ഉപേക്ഷിക്കുകയായിരുന്നു. എസ്.എന്‍.ഡി.പി ക്ക് നല്ല സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി മികച്ച തോതില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മൈക്രോ ഫിനാന്‍സ് ചൂണ്ടിക്കാട്ടി മിക്കയിടങ്ങളിലും എസ്എന്‍ഡിപി വനിതാ പ്രവര്‍ത്തകര്‍ പ്രചരണ രംഗത്തുണ്ട്. ഏറ്റവും കുറഞ്ഞത് 20,000 വോട്ടെങ്കിലും പിടിക്കാന്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്നാണ് സൂചന. വെള്ളാപ്പള്ളി നടേശന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ചോ ആറോ മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതാവസ്ഥ നിലനിര്‍ത്തിയ എല്‍.ഡി.എഫും യു.ഡി.എഫും ഇപ്പോള്‍ പ്രചരണ രംഗത്ത് സജീവം ആയി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷം രംഗത്തിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി അഗസ്റ്റിക്കെതിരെ അതിശക്തമായ പ്രചാരണങ്ങള്‍ എതിര്‍ കക്ഷികള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പ്രഗല്‍ഭനായ ജോര്‍ജ്ജുകുട്ടി പ്രചാരണത്തിന്റെ അവസാന ദിവസങ്ങള്‍ ആകുമ്പോഴേക്കും മുന്നേറുമെന്ന വിശ്വാസം ആണ് കേരളാ കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ പി.സി. തോമസിനൊപ്പം പാര്‍ട്ടിവിട്ട ജോര്‍ജ്ജുകുട്ടിക്ക് സീറ്റ് നല്‍കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന അതൃപ്തി മാണി ഇടപെട്ട് പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha