പരവൂര്‍ വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കിയതിന്റെ രേഖ പുറത്ത്

പരവൂര്‍ വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കിയതിന്റെ രേഖ പുറത്ത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നല്‍കിയ കത്താണ് പുറത്തായത്. കളക്ടര്‍ വെടിക്കെട്ട് നിരോധിച്ച ശേഷമാണ് കമ്മിഷണര്‍ കത്തയച്ചത്. ചാത്തന്നൂര്‍ എസിപിയുടെ ശുപാര്‍ശപ്രകാരമായിരുന്നു കമ്മിഷണര്‍ കളക്ടര്‍ക്ക് കത്തയച്ചത്.
ഇതിനിടെ വെടിക്കെട്ട് ദുരന്ത കേസിലെ 13 പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പരവൂര്‍ മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഇത്രയും വലിയ അപകടം ഉണ്ടായിട്ടും സംഘാടകര്‍ക്ക് പരുക്കേല്‍ക്കാത്തത് അത്ഭുതകരമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ദുരന്തത്തിലെ യഥാര്‍ത്ഥ പ്രതികള്‍ പൊലീസും ജില്ലാ ഭരണകൂടവും ആണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
കൂടുതല്‍ തെളിവ് ലഭിക്കുന്നതിന് അച്ചടിച്ച ഉത്സവനോട്ടീസുകള്‍, പിരിച്ചെടുത്ത തുക, ഒളിവില്‍ താമസിച്ച സ്ഥലം എന്നിവയും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കൃത്യമായി മനസിലാക്കാന്‍ ഇവരെ ചോദ്യംചെയ്യണമെന്ന പബഌക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha