ജനപിന്തുണയില്ലാത്ത കുര്യന്‍ പിന്തുണച്ചാല്‍ സ്ഥാനാര്‍ത്ഥി തോക്കുക പതിവ്

കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലയിലെ ഹൈക്കമാന്റ് എന്നറിയപ്പെടുന്ന പി.ജെ. കുര്യന്‍ തോല്‍പിക്കാന്‍ ശ്രമിച്ചവരൊക്കെ ജയിച്ചതായാണ് ചരിത്രം. ജയിപ്പിക്കാന്‍ നിര്‍ത്തിയവരൊക്കെ തോറ്റിട്ടുമുണ്ട്.
പി.ജെ. കുര്യന്റെ കുടിലതന്ത്രങ്ങള്‍ക്ക് രാഷ്ട്രീയതന്ത്രം കൊണ്ട് മറുപടി പറഞ്ഞ റെജി ചാക്കോയെ വിമതനായി മത്സരിച്ചു എന്ന കുറ്റം ചുമത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡായ കല്ലുപ്പാറ പഞ്ചായത്തിലെ പുതുശേരി വാര്‍ഡ് കേരള കോണ്‍ഗ്രസ് (എം) ന് നല്‍കാന്‍ കുര്യന്‍ നിര്‍ദ്ദേശിച്ചു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥലം എം.എല്‍.എ. യുമായിരുന്ന ജോസഫ് എം. പുതുശേരിയും വാര്‍ഡിലെ മൊത്തം കോണ്‍ഗ്രസുകാരും പറഞ്ഞിട്ടും ഫലമുണ്ടായില്ല. സിറ്റിങ് മെമ്പര്‍ റെജി ചാക്കോയോടുള്ള കുര്യന്റെ നീരസമായിരുന്നു ഇതിനു കാരണം. ഒടുവില്‍ റെജി ചാക്കോ വിമതനായി മത്സരിച്ച് 510 വോട്ടിന് ജയിച്ചു.
പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഇണ്ടാസും വന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരെ ഒക്കെ തിരിച്ചെടുത്തു തുടങ്ങി. റെജിയെ മാത്രം എടുത്തില്ല. അതിന് പ്രതേ്യകിച്ച് കാരണമൊന്നും പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസുകാര്‍ക്കെതിരെ വിമതരായി മത്സരിച്ച് ജയിച്ചവരെ തിരിച്ചെടുത്തു. താന്‍ മാണിഗ്രൂപ്പുകാരനെയാണ് തോല്‍പിച്ചത്. എന്തുകൊണ്ട് തന്നെ തിരിച്ചെടുക്കുന്നില്ല എന്ന ചോദ്യത്തിന് ബ്ലോക്ക് പ്രസിഡന്റ് എതിരാണ് എന്ന മറുപടിയാണ് കിട്ടിയത്. ബ്ലോക്ക് പ്രസിഡന്റിന്റെ എതിര്‍പ്പ് എന്നാല്‍ പി.ജെ. കുര്യന്റെ എതിര്‍പ്പ് എന്നായിരുന്നു അര്‍ത്ഥം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും റെജിയെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. റെജി മത്സരിച്ചിരുന്ന 14-ാം വാര്‍ഡ് വനിതാ സംവരണമായി. തൊട്ടടുത്ത ഒന്നാം വാര്‍ഡിലേക്ക് റെജി ജനവിധി തേടി മാറി. അവിടെയും വിമതനായ റെജിയെ തോല്‍പിക്കാന്‍ കുര്യനും പരിവാരങ്ങളും കൊണ്ടുപിടിച്ച് ശ്രമിച്ചു. എന്നാല്‍, 228 വോട്ടിന് റെജി ജയിച്ചു. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തില്‍ അഞ്ചു സ്വതന്ത്ര•ാരാണ് ഉണ്ടായിരുന്നത്. അവരുടെയും ബി.ജെ.പിയുടെയും പിന്തുണയോടെ റെജി ചാക്കോ കല്ലുപ്പാറ പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നു.
അതുപോലെ റാന്നിയില്‍ എം.സി. ചെറിയാന്റെ മരണശേഷം ബിജിലി പനവേലി, പീലിപ്പോസ് തോമസ് എന്നിവര്‍ പി.ജെ. കുര്യന്റെ നോമിനികളായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ചെറിയാന്റെ ഭാര്യ മറിയാമ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ഇവരെ വീഴ്ത്തി. ഇത്തവണ കെ. ജയവര്‍മ റാന്നിയില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, കുര്യന്റെ നോമിനിയായി വന്നതാകട്ടെ മറിയാമ്മ ചെറിയാനും. ഇത്രയും നാള്‍ കാലുവാരിക്കൊണ്ടിരുന്ന മറിയാമ്മയെ വാരാന്‍ വേണ്ടിയാണ് ബെന്നി പുത്തന്‍പറമ്പില്‍ വിമതനായി പത്രിക കൊടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുള്ള ബെന്നിക്ക് മണ്ഡലത്തില്‍ നല്ല പ്രതിഛായയാണുള്ളത്.
ഇക്കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഭൂരിപക്ഷമുള്ള തിരുവല്ലയില്‍ ആര്‍. ജയകുമാറിനെ ചെയര്‍മാനാക്കാമെന്ന് വിശ്വസിപ്പിച്ചശേഷം, കെ.വി. വര്‍ഗീസിനെ ആ സ്ഥാനത്തേക്ക് അവരോധിക്കുകയാണ് പി.ജെ. കുര്യന്‍ ചെയ്തത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.കെ. സജീവിനെ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലുവാരിയതിനു പിന്നിലും കുര്യനും വിശ്വസ്തരുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha