സെക്‌സും പണവും; വനിതാ കുറ്റവാളികള്‍ വര്‍ധിക്കുന്നു

കാമുകനുമൊത്ത് ജീവിക്കുന്നതിനായി നൊന്തുപെറ്റ മകളെയും ഭര്‍ത്താവിന്റെ അമ്മയെയും വകവരുത്തിയ അനുശാന്തി ജയിലറയിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ശരീര-സാമ്പത്തിക സുഖത്തിനു വേണ്ടി വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ.
കേരളത്തിലെ 7459 തടവുകാരില്‍ 208 പേരാണ് സ്ത്രീകള്‍. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 44 സ്ത്രീതടവുകാരാണ്. ഇവരില്‍ 62 പേര്‍ കുറ്റവാളികളാണ്. 146 പേര്‍ വിചാരണ തടവുകാരും. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്ത്രീ തടവുകാര്‍ 30 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഏറ്റവുമധികം വനിതാ തടവുകാരുള്ളത്.
ശരീരസുഖത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത വനിതാ കുറ്റവാളികള്‍ക്ക് അനുശാന്തി മാതൃകയായി തീര്‍ന്നിരിക്കുകയാണ്. പൊന്നോമന ഓടിക്കളിച്ച് നടക്കുന്ന സ്ഥലങ്ങള്‍ പോലും ഷൂട്ട് ചെയ്ത് വാട്ട്‌സപ്പിലാക്കി കാമുകന് അയച്ചുകൊടുത്ത മഹതിക്ക് വഴിതെളിച്ചത് വഴിവിട്ട പ്രണയവും സെക്‌സിനോടുള്ള അമിത ആവേശവുമാണ്. കാമുകന്‍ മറ്റൊരു കുടുംബം നയിക്കുന്ന ആളാണെന്ന കാര്യം പോലും ലൈംഗികഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോള്‍ അനുശാന്തി മറന്നുപോയി.
അനുശാന്തിമാരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായി ക്രിമിനോളജിസ്റ്റുകളും സമ്മതിക്കുന്നു. സാമ്പത്തികവും സെക്‌സും തന്നെയാണ് ഇതിനു പിന്നിലെ കാരണങ്ങളെന്നും അവര്‍ പറയുന്നു.
അതേസമയം ചെറിയ മോഷണങ്ങളും പറ്റിപ്പുകളും നടത്തി ജീവിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നുണ്ട്. ഇത്തരം വഴിവിട്ട സ്ത്രീകളെ സഹായിക്കുന്നത് പുരുഷന്മാര്‍ തന്നെയാണ്. അനുശാന്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിനോമാത്യുവിനെ പോലെ. ടെക്‌നോപാര്‍ക്കിലെ തൊഴിലാളിയാണ് അനുശാന്തിയെ നിനോമാത്യുവുമായി അടുപ്പിച്ചത്. അനുശാന്തി വീട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഓഫീസിലായിരുന്നു. ഇത് പുതിയ ബന്ധങ്ങള്‍ക്ക് കാരണമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha