കുര്യന് പണിവരുന്നു, നടപടിയെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഹൈക്കമാന്റിനെ സമീപിക്കും. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധത്തിന് തന്നെ ഉലച്ചില്‍ തട്ടുന്ന തരത്തില്‍ ജോസഫ് എം. പുതുശേരിക്കെതിരെ നിലപാടെടുക്കുന്ന കുര്യനെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ആവശ്യം. കുര്യന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിക്ടര്‍ ടി. തോമസിനെതിരെ നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മും ആലോചിക്കും.
40 വര്‍ഷമായി അധികാരസ്ഥാനത്ത് തുടരുന്ന കുര്യന്‍ 4 പ്രാവശ്യം മത്സരിച്ച പുതുശേരിയോട് മാറി നില്‍ക്കാന്‍ പറയുന്നതിന്റെ യുക്തി കോണ്‍ഗ്രസുകാര്‍ക്ക് പോലും മനസിലാവുന്നില്ല. ഓര്‍ത്തഡോക്‌സ് സഭയെ യു.ഡി.എഫില്‍ നിന്നും അകറ്റിയത് കുര്യനാണെന്നും കോണ്‍ഗ്രസുകാര്‍ പോലും ആരോപിക്കുന്നു. ഓര്‍ത്തഡോക്‌സുകാരനായ പുതുശ്ശേരിയെ തോല്‍പ്പിക്കുന്നതിലൂടെ മാര്‍ത്തോമാ സഭയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് കുര്യന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
2004 ല്‍ മാേവലിക്കരയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് പി.ജെ. കുര്യനാണ്. യു.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ച് കേരള മുഖ്യമന്ത്രിയാവാനും കുര്യന്‍ ഡല്‍ഹിയില്‍ ചരടുവലികള്‍ നടത്തുന്നുണ്ട്.
രമേശിന്റെ തിരഞ്ഞെടുപ്പ് വേളയില്‍ എ.കെ. ആന്റണി പങ്കെടുത്ത ഇരവിപേരൂരിലെ യോഗത്തില്‍ സംബന്ധിക്കണമെന്ന് രമേശ് ചെന്നിത്തല കുര്യന്റെ കാലില്‍ പിടിച്ചിട്ടും അദ്ദേഹം തയ്യാറായില്ല. അങ്ങനെയുള്ള കുര്യനാണ് പുതുശേരിക്കെതിരെ ധാര്‍മികതയുടെ പേരില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കുര്യനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വികാരം ശക്തമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ ഹൈക്കമാന്റില്‍ നിന്നും നടപടി പ്രതീക്ഷിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha