നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി കഴിഞ്ഞു. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്. ഇതിന് പിന്നാലെ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി
2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായി മാറി. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും ശത്രുതയുണ്ടായിരുന്നു. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു. സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha


























