സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ. ഇപ്പോൾ കാണുന്ന മഴയും ഇടിമിന്നലും ഉടൻതന്നെ കാലവർഷം കേരളത്തിലെത്തും എന്നതിന്റെ സൂചനയായാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
അന്തരീക്ഷം ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം ഇടിയും മഴയും ഉണ്ടാകുന്നത്. കേരളത്തിലെയും ലക്ഷദ്വീപിലെയും മറ്റും മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ അറുപതുശതമാനത്തിലെയും മഴമാപിനികളിൽ 2.5 മില്ലീലിറ്റർ മഴ ലഭിച്ചാൽ മാത്രമേ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപിക്കൂ.
വടക്കൻ കേരള തീരത്തെ പടിഞ്ഞാറൻ കാറ്റിന് ഇപ്പോൾ ശക്തി കുറവാണ്. മൺസൂണെത്താൻ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടേണ്ടതുണ്ട്. അതിന് ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവന്നേക്കാമെന്നാണ് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്. മൺസൂണിന്റെ വരവിനായുള്ള എല്ലാ സാഹചര്യങ്ങളും നിലവിൽ അനുകൂലമായാണ് നിലകൊള്ളുന്നത്.
മഴമേഘങ്ങൾ കൃത്യമായ പാതയിലാണ് നിലകൊള്ളുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ ആവശ്യത്തിന് മഴ ലഭിക്കുന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























