പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് സ്റ്റാലിന്‍ ഉന്നയിച്ചത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിന്‍ നിലപാട് പരസ്യമാക്കിയത്.
മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ നേതാക്കള്‍ മുന്‍പ് നേരെത്തെ ഉന്നയിച്ചിരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പിണറായി വിജയനെ ലക്ഷ്യമിടാത്തത് എന്ന് ആവര്‍ത്തിച്ച് ചോദിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോള്‍ നടക്കുന്ന ഈ റെയ്ഡിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























