നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ് പുന:പരീക്ഷയില്‍ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടിയേക്കും. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് ചോദ്യ പേപ്പറുകള്‍ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. നേരത്തെ പോസ്റ്റല്‍ സര്‍വീസ് വഴിയാണ് ചോദ്യപേപ്പര്‍ എത്തിച്ചിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി. വ്യോമസേനയുടെ മേല്‍നോട്ടത്തില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha
























