പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി മുഹമ്മദ് ഷെരീഫി(27) നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പപദമായ സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























