സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അധ്യാപകരുടെ പൊതുസ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പിന്റെ അപ്രതീക്ഷിത ഉത്തരവ്. വരാനിരിക്കുന്ന സെന്‍സസ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിലാണ് 2026-27 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റങ്ങള്‍ മരവിപ്പിച്ചത്.
സെന്‍സസ് ചുമതലകളില്‍ ഇല്ലാത്ത പ്രധാന അധ്യാപകരുടെ ട്രാന്‍സ്ഫറും ഇതോടെ തടസ്സപ്പെട്ടിട്ടുണ്ട്. എന്നാല്‍, സെന്‍സസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























