Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..

കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവം: കുഞ്ഞിനെ വേണ്ടെന്ന് അമ്മയായ 19കാരി

29 MAY 2026 12:34 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴയില്‍ പ്രസവശേഷം നവജാത ശിശുവിനെ വെന്റിലേഷനിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് അമ്മയായ 19കാരി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐ.സി.യുവിലാണ് പെണ്‍കുഞ്ഞ് ഇപ്പോള്‍. യുവതിയും ഇവിടെ ചികിത്സയിലുണ്ട്. യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേയ്ക്ക് മാറ്റും. ഇവിടെ 60 ദിവസം പരിചരിക്കും. ഇതുകഴിഞ്ഞാല്‍ ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുക്കും. തുടര്‍ന്ന് യുവതിക്ക് കുഞ്ഞിന്റെ അവകാശവാദമുന്നയിക്കാനാവില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വയറുവേദനയെന്നുപറഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവതി ടോയ്ലെറ്റില്‍ കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ് യുവതി. ഇവിടെവച്ച് പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതും യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് യുവതി പറയുന്നത്.

ഗര്‍ഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്നും വയറ്റില്‍ ദശ വളരുന്ന രോഗമാണെന്ന് കരുതിയെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. യുവതിയുടെ അമ്മ മാനസികാരോഗ്യത്തിന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയുമാണ് വീട്ടിലുള്ളത്. മൂന്നുമാസമായി യുവതിയും വീട്ടിലുണ്ടായിരുന്നു. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മരുന്ന് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തില്‍ 19കാരിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന് തീപിടിച്ച് റിട്ടേയ്ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ മരിച്ചു  (48 minutes ago)

കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവം: കുഞ്ഞിനെ വേണ്ടെന്ന് അമ്മയായ 19കാരി  (1 hour ago)

കുവൈത്ത് യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാന്‍  (1 hour ago)

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി  (1 hour ago)

ഭര്‍തൃവീട്ടില്‍ 27 കാരി തൂങ്ങി മരിച്ച നിലയില്‍  (1 hour ago)

സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്  (4 hours ago)

മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു  (4 hours ago)

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍  (4 hours ago)

നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം  (5 hours ago)

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍  (5 hours ago)

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

മരുമകള്‍ ട്വിഷ ശര്‍മയുടെ ആത്മഹത്യയില്‍ മുന്‍ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ  (5 hours ago)

സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി  (5 hours ago)

വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..! കണക്ക് എണ്ണിയെണ്ണി ചോദിക്കും ചാവേറല്ലഡാ ചിരഞ്ജീവി  (5 hours ago)

Malayali Vartha Recommends