ഭര്‍തൃവീട്ടില്‍ 27 കാരി തൂങ്ങി മരിച്ച നിലയില്‍

ബെള്ളൂര്‍ പള്ളപ്പാടിയില്‍ ഭര്‍തൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം. കര്‍ണാടക പുത്തൂര്‍ സ്വദേശിയാണ് സെറീന. ഭര്‍തൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സെറീനയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭര്‍തൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭര്‍തൃമാതാവ് മറ്റാളുകളുടെ മുന്നില്‍വെച്ച് സെറീനയെ അപമാനിക്കാറുണ്ടെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ കുടുംബം ആരോപിക്കുന്നത്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. സെറീന മരണപ്പെട്ട വിവരം ഭര്‍ത്താവിന്റെ വീട്ടുകാരാണ് ഫോണ്‍ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ സ്വദേശിയും സെറീനയുടെ സഹോദരനുമായ അബ്ദുല്‍ റഹ്മാന്‍ ആദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം സുജിലേഷ് ആണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നത്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് കാസര്‍കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. നിയമപ്രകാരമുള്ള ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടരന്വേഷണ നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























