തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി

തിരുവനന്തപുരം പേയാട് കാവടിക്കടവില്‍ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്. നാല് സൈനികര്‍ക്കൊപ്പമാണ് സുജിത്ത് കാവടിക്കടവിലെ കരമനയാറ്റില്‍ കുളിക്കാനിറങ്ങിയത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. സുജിത്തിനായി സ്‌കൂബ സംഘം തെരച്ചില്‍ തുടരുകയാണ്.. കനത്ത മഴയെ തുടര്‍ന്ന് ഇവിടെ നീരൊഴുക്ക് ശക്തമാണ്. നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























