വീണ ആശുപത്രിയിൽ ICU-യിൽ വീണ്ടും സമൻസ് അയച്ച് ED..! വീണ ED റഡാറിൽ തന്നെ..!വിജയന്റെ വക്കീലിന്റെ അതിബുദ്ധി പണിയാവും

ആഗോള കാലാവസ്ഥയെയാകെ തലകീഴായി മറിക്കാന്‍ ശേഷിയുള്ള 'എല്‍ നിനോ' (El Nino) പ്രതിഭാസം വീണ്ടും സജീവമായിരിക്കുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടുപിടിക്കുന്നതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാസങ്ങളോളം വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒരു പ്രകൃതിദത്ത പ്രതിഭാസമാണിത്. സമുദ്രത്തിലെ താപനില ഇപ്പോള്‍ എല്‍ നിനോ സജീവമാകുന്ന ഘട്ടത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞെന്നും ഇത് അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് +0.9°F എങ്കിലും ഉയര്‍ന്നതായും വരും മാസങ്ങളിലും ഇത് തുടരുമെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























