വർക്കല ബീച്ച് റോഡിൽ ഇന്നോവ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു....

വർക്കല ബീച്ച് റോഡിൽ ഇന്നോവ വാഹനം നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവമെന്ന് നാട്ടുകാർ. പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുൻവശത്തെമതിലിനോട് ചേർന്നാണ് വാഹനം തല കീഴായി മറിഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.
യുവാക്കളെ വർക്കല താലൂക്ക് ആശുപത്രിയിലും നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈൻ (30),ഹലിം (28) എന്നിവർക്ക് പരിക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി.
മദ്യ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് . സഞ്ചാരികളാൽ തിരക്കുള്ള റോഡിൽ പുലർച്ചെയാണ് അപകടം നടന്നത് എന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























