നടിയെ ആക്രമിച്ച കേസ്...അതിജീവിത നൽകിയ ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി..

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അതിജീവിത നൽകിയ ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണമെന്ന് നിർദേശിച്ചു. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്.
ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകുകയും ചെയ്തു. കേസിലെ മെമ്മറി കാർഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത്.
"
https://www.facebook.com/Malayalivartha



























