ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ഭക്തർക്ക് സുഖദർശനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയർമാൻ . വെർച്വൽ ക്യൂ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.
ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത് ഒഴിവാക്കാനായി ഫെയിസ് ആപ്പ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. അപേക്ഷിച്ച ഏജൻസികളിൽ നിന്ന് മികച്ച ഏജൻസിക്ക് ഇതിന്റെ ചുമതല കൈമാറുകയും ചെയ്യും. ക്യൂ കോംപ്ലക്‌സ് പ്രാവർത്തികമാക്കുന്നത് വരെയാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്.
അത്യാധുനിക ക്യൂ കോപ്ലക്‌സ് നിർമിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കുന്നതാണ്. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാൻ . ക്ഷേത്ര വികസനത്തിന് ഭൂമി ആവശ്യമാണ്. ഭൂമി നഷ്‌ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാനായി പത്ത് ദിവസത്തിനുള്ളിൽ അവരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ .
https://www.facebook.com/Malayalivartha



























