കെ.എം.ബഷീര്‍ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ സ്മരണാര്‍ഥം മര്‍കസ് അലമ്‌നൈ ഏര്‍പ്പെടുത്തിയ 2026ലെ മാധ്യമ പുരസ്‌കാരം മലയാള മനോരമ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ (കണ്ണൂര്‍) മുഹമ്മദ് അനീസിന്. 20,001 രൂപയാണ് പുരസ്‌കാരം. 14ന് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന അലമ്‌നൈ ഡെലിഗേറ്റസ് കോണ്‍ക്ലേവില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പുരസ്‌കാരം സമ്മാനിക്കും.
https://www.facebook.com/Malayalivartha



























