ചന്ദ്രന്‍ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയാകാന്‍ ചന്ദ്രന്‍ തില്ലങ്കേരി. കെപിസിസി സെക്രട്ടറിയായ ചന്ദ്രന്‍ തില്ലങ്കേരി മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ബെന്നി തോമസ് രാജിവച്ച സാഹചര്യത്തിലാണ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കുന്നത്. മന്ത്രിയുെട സഹോദരിയുെട ഭര്‍ത്താവായ ബെന്നിയെ അഡിഷനല്‍ െ്രെപവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ വിവാദം ഉണ്ടായി. തുടര്‍ന്ന് ബെന്നി സ്വയം രാജിവച്ച് ഒഴിയുകയായിരുന്നു.
സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് ശക്തമായ പ്രചാരണം നയിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭ അധികാരത്തിലേറിയ ഉടനെ യുഡിഎഫ് സര്‍ക്കാരിനെതിരെ ബന്ധുനിയമന ആരോപണം വന്നത് മുന്നണിയെ പ്രതിരോധത്തിലാക്കി. ബെന്നിയെ സംരക്ഷിക്കാന്‍ സണ്ണി ജോസഫ് ശ്രമിച്ചെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ ബെന്നി രാജിക്കത്ത് നല്‍കി.
കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് ചന്ദ്രന്‍ തില്ലങ്കേരി. സിപിഎം കോട്ടയായ മട്ടന്നൂരില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചന്ദ്രന്‍ തില്ലങ്കേരിക്ക് സാധിച്ചു. വി.കെ. സനോജിനോട് 14,168 വോട്ടിനാണ് ചന്ദ്രന്‍ തോറ്റത്. 2021 ല്‍ അറുപതിനായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് കെ.കെ. ശൈലജ ജയിച്ചത്.
https://www.facebook.com/Malayalivartha



























