ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മോഷണം നടത്തിയ സ്ത്രീ പിടിയില്‍

ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയിലായി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെയാണ് സ്ത്രീ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ചത്. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. ഉത്സവ നഗരിയില്‍ ദര്‍ശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ കൈയോടെ പിടിയിലാവുകയായിരുന്നു.
ക്ഷേത്രത്തിലും പരിസരങ്ങളിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിര്‍ന്നത്. തിരക്കില്‍പ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























