കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കി. 180 ലധികം യാത്രക്കാരുമായി പറന്നുയർന്ന വിമാനം കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി റിപ്പോർട്ട് .
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40 ന് പുറപ്പെട്ട ജിദ്ദയിലേക്കുള്ള വിമാനത്തിന് യാത്രാമധ്യേയാണ് യന്ത്രത്തകരാര് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചു. പുറപ്പെട്ട് രണ്ടു മണിക്കൂറിനകം വിമാനം തിരിച്ചിറക്കി.
https://www.facebook.com/Malayalivartha

























