Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി

16 JUNE 2026 05:22 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി വിഭാഗം ബസുകള്‍ക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാര്‍ത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലും വ്യക്തതയോടെ നിലവിലുണ്ട്. തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓര്‍ഡിനറി ബസുകളുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് താരതമ്യേന സ്‌റ്റോപ്പുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.

സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെന്ന കാര്യം യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെട്ട ഓര്‍ഡിനറി ബസുകളുടെയും ഉള്‍പ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുന്‍വശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പുറമേ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ വ്യാപകമായി സര്‍വീസ് നടത്തുന്നത്. 2022 ഏപ്രില്‍ 30ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് 12 രൂപയാണ് കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയും ഈടാക്കും. എന്നാല്‍, സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്.

സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പ്രത്യേക നിരക്കും ക്ലാസുമുള്ളതിനാല്‍ ഓര്‍ഡിനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല. പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ സംബന്ധിച്ച് വിശദമായ സര്‍വേയും കണക്കെടുപ്പുകളും മുന്‍കൂട്ടി നടത്തിയിരുന്നു. ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ക്ക് പുറമേ ബസുകളുടെ ബോഡിയിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (34 minutes ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (1 hour ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (1 hour ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (1 hour ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (1 hour ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (3 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (3 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (3 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (3 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

Malayali Vartha Recommends