Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

തന്റെ ഭാര്യ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് 32കാരനായ യുവാവ് ; വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സത്യമെന്താണെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ്

31 JULY 2026 04:28 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, തന്റെ ഭാര്യ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് 32കാരനായ യുവാവ് പരാതിയുമായി രംഗത്തെത്തി. മധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം. വിവാഹത്തിന് മുന്‍പ് ഇക്കാര്യം മറച്ചുവെച്ചതിന് ഭാര്യയുടെ വീട്ടുകാര്‍ക്കെതിരെ യുവാവ് പരാതിയും നല്‍കി. വിവാഹം കഴിഞ്ഞ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാര്യ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് താന്‍ മനസിലാക്കിയതെന്നാണ് യുവാവ് പറയുന്നത്. ഇയാളുടെ പരാതിയില്‍ ഭാര്യയുടെ വീട്ടിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സത്യമെന്താണെന്ന് വ്യക്തമാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഷാജാപൂരില്‍ പച്ചക്കറി വ്യാപാരിയായ യുവാവും രാജ്ഗഡ് ജില്ലയിലെ പചോര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം അയല്‍വാസി വഴിയാണ് ആലോചിച്ചത്. അടുത്ത വര്‍ഷം വിവാഹം നടത്താനായിരുന്നു യുവാവിന്റെ കുടുംബം തീരുമാനിച്ചിരുന്നതെങ്കിലും, വധുവിന്റെ കുടുംബം ഉടന്‍ തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ജൂണ്‍ 29ന് ഒരു ക്ഷേത്രത്തില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനായി വരന്റെ കുടുംബം ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചു. യുവതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പണമായി നല്‍കിയതായും വരന്റെ കുടുംബം പറഞ്ഞു.വിവാഹ രാത്രിയില്‍ ആര്‍ത്തവമാണെന്ന് പറഞ്ഞും, തൊട്ടടുത്ത ദിവസം വയറുവേദനയാണെന്ന് പറഞ്ഞും പങ്കാളി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതായി പരാതിയില്‍ പറയുന്നു. ജൂലൈ 2ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ജൂലൈ 23നാണ് തിരികെ ഭര്‍തൃവീട്ടിലെത്തിയത്.

പങ്കാളി ഷേവ് ചെയ്യുന്നത് യുവാവിന്റെ സഹോദരി കണ്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് സംശയിക്കുകയും വിവാഹത്തിന് മുന്‍പ് ഈ വിവരം മനഃപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ജൂലൈ 24 ന് വരന്റെ കുടുംബം ഭാര്യയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും ബന്ധുക്കളെ അറിയിക്കുകയും യുവതിയെ തിരികെ കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ബന്ധുക്കള്‍ ഷാജാപൂരിലെത്തി വരന്റെ കുടുംബത്തെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 25 ന് ഭാര്യവീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'ഒരു വ്യക്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ,' എന്ന് കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള സന്തോഷ് ബഘേല പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends