മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്; കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും -കെ സുരേന്ദ്രൻ

പി എം ശ്രീ വിഷയത്തിൽ മെയ് 24 ന് താൻ പറഞ്ഞ കാര്യമാണിത്. അന്ന് അഡ്വാൻസ് ആശംസകളാണ് ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയത്. ഇന്ന് വീണ്ടും ആശംസ പുതുക്കുന്നു..... നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്. കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹമായി മാറുമായിരുന്ന ആ പദ്ധതി കഴിഞ്ഞ നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്.
പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിനും മാത്രമല്ല ഇതുകൊണ്ട് നഷ്ടമുണ്ടായത്. സർവ്വശിക്ഷാ അഭിയാൻ വഴി ലഭിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയുമാണ് അവിവേകപൂർവ്വമായ നടപടിയിലൂടെ നമുക്ക് നഷ്ടമായത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ പ്രമാണം. വിദ്യാഭ്യാസമന്ത്രി ശ്രീ. ഷംസുദ്ദീന് അഡ്വാൻസ് ആശംസകൾ
https://www.facebook.com/Malayalivartha























