ക്ഷേത്രത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചെന്ന് പൊലീസില്‍ പരാതി

ക്ഷേത്രത്തിനുള്ളില്‍ റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. അനുമതിയില്ലാതെയാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചെങ്ങന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ക്ഷേത്രം അടച്ചിട്ടിരുന്ന സമയത്ത അനധികൃതമായി ചുറ്റുമതിലിനുള്ളില്‍ കടന്നായിരുന്നു റീല്‍സ് ചിത്രീകരണം. ചെങ്ങന്നൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ അഖില്‍ കുമാറാണ് ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്നും ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















