ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍

തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിലെ ഒരു വീട്ടിലാണ് സംഭവം. കാലുകള്‍ കസേരയ്ക്ക് മുകളില്‍ ഉയര്‍ത്തിവച്ചിരുന്ന് വീട്ടുടമ ടിവി കാണുന്നതിനിടെ ഒരു മൂര്‍ഖന്‍ പാമ്പ് അദ്ദേഹത്തിന്റെ കാലിനടിയിലൂടെ പാഞ്ഞുപോയി.
നന്നായി ഭയന്ന വീട്ടുടമ ഉടന്‍തന്നെ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് വീട്ടില്‍ തെരച്ചില്‍ ആരംഭിച്ചു. വീട്ടിനുള്ളില്‍ നിന്ന് മൂന്ന് പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്.
https://www.facebook.com/Malayalivartha






















