റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി

നെടുമങ്ങാട് പോക്‌സോ കോടതി വളപ്പില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടത്.
2022ല്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയാണ് നിതിന്‍ രാജ്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വക്കീലിനൊപ്പം കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് വിധി കേട്ടതിന് പിന്നാലെ നിതിന്‍ രാജ് കോടതിയില്‍ നിന്ന് ചാടിപ്പോയി. നെടുമങ്ങാട് പൊലീസ് നിതിന്‍ രാജിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പോക്‌സോ കേസിലെ മറ്റ് രണ്ട് പ്രതികള്‍ ജയിലിലാണ്. മറ്റൊരാളെ ഇതുവരെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha






















