ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അയോഗ്യത ഒഴിവാക്കാനുള്ള മാര്‍ഗം നിര്‍ദ്ദേശിച്ച് കത്ത് നല്‍കിയ സംഭവം അന്വേഷിക്കും. ഈ വിഷയത്തില്‍ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയില്‍ സൂപ്രണ്ട് മുഖേന കോര്‍പ്പറേഷന്‍ കൗണ്‍സിലിന് സുഗതന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ളതായിരുന്നു ജയില്‍ വകുപ്പിന്റെ കത്ത്. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനാവില്ലെന്നും അയോഗ്യത വരാതിരിക്കാന്‍ അവധി അപേക്ഷ നല്‍കി വോട്ടിനിട്ട് പാസാക്കിയെടുത്താല്‍ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ച് കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 പേരുടെ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തു. യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും മേയര്‍ വി.വി. രാജേഷ് ആഭ്യന്തര വകുപ്പിന്റെ കത്ത് ഉയര്‍ത്തിക്കാട്ടിയാണ് അതിനെ പ്രതിരോധിച്ചത്.
അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നേണ്ടി അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട ഈ കത്ത് പുറത്തിറങ്ങിയത് ആഭ്യന്തരമന്ത്രി അറിയാതെയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സുഗതന് സഹായകമാകുന്ന തരത്തില്‍ ഇത്തരത്തിലൊരു കത്ത് എങ്ങനെ തയ്യാറാക്കപ്പെട്ടു എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























