31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു...

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. മേളയുടെ പ്രധാന ആകർഷണങ്ങളായ നാല് വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ പരിഗണിക്കുന്നത്.
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളിൽ 2025 സെപ്റ്റംബർ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഐ എഫ് എഫ് കെയിലേക്ക് പരിഗണിക്കുക.ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ പത്താണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് ഐ എഫ് എഫ് കെ 2026 ഡിസംബർ 11 മുതൽ 18 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
"https://www.facebook.com/Malayalivartha

























