മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ ഫ്രീമോന്റെ (26) മൃതദേഹം കണ്ണാന്തുറയിൽനിന്നാണ് കണ്ടെത്തിയത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് വിളക്കുമാടം ഷെക്കേന ഭവനിൽ ഷിജിനായി (32) തിരച്ചിൽ തുടരുകയാണ്.
വെള്ളി രാത്രി ഒൻപതോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസ് പീറ്ററിന്റെ ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. കാണാതായവരെ കൂടാതെ ഉടമ ജോസും പുത്തൻമണ്ണ് സ്വദേശി സ്മിത്തും ഉൾപ്പെട്ട സംഘം വൈകിട്ട് നാലിനാണ് മീൻപിടിക്കാൻ പുറംകടലിലേക്ക് പോയത്.
രാത്രി ഒൻപതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴായിരുന്നു തിരയിൽപ്പെട്ടത്. മറിഞ്ഞ വള്ളത്തിൽ നിന്ന് ഫ്രീമോനും ഷിജിനും കടലിലേക്ക് വീണു. ജോസും സ്മിത്തും വള്ളത്തിൽ പിടിച്ച് കിടന്നു. സമീപത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ ചേർന്ന് വള്ളം ഉയർത്തി ഇവരെ രക്ഷപ്പെടുത്തി.
"
https://www.facebook.com/Malayalivartha

























