പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം...

മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ പിംപ്രിയിലാണ് ദാരുണമായ സംഭവം നടന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ പി. എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായാണ് വിവരം.
കടബാധ്യതയെത്തുടർന്ന് കുടുംബം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൂനെ പിംപ്രി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ പൂനെയിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനം. കൂടുതൽ വിവരങ്ങൾ പോലീസിന്റെ വിശദമായ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മാത്രമേ വ്യക്തമാകൂ.
https://www.facebook.com/Malayalivartha



























