കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

റാന്നിയില്‍ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതുമൂലം വ്യാപാരികള്‍ക്ക് കടകളിലെ സാധനങ്ങള്‍ സുരക്ഷിതമാക്കാനുള്ള സമയം ലഭിച്ചില്ല. അവര്‍ക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നെന്നും ഫെയ്‌സ്ബുക് പോസ്റ്റില്‍ പിണറായി ആരോപിച്ചു. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാവില്ലെന്നും കാണാതായവരെ കണ്ടെത്തുന്നതിന് തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 8 പേര്‍ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ദുരന്തബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണമെന്നും കൂടുതല്‍ ജാഗ്രതയോടെ ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























