മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് നൽകിയിരുന്നുവെന്നും വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ. മലയോരമേഖലകളിൽ പെയ്ത വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതാണ് പെട്ടെന്നുള്ള മിന്നൽപ്രളയത്തിന് കാരണമായതെന്ന് അവർ ചൂണ്ടിക്കാട്ടി.
മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ പല സ്ഥലങ്ങളിലും നദികളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രളയസാഹചര്യം ഒഴിവാക്കാൻ വെള്ളച്ചാലുകൾ എല്ലാം അടിയന്തിരമായി തടസ്സങ്ങളില്ലാതെയാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും നീത കെ ഗോപാൽ ഓർമ്മിപ്പിച്ചു.
https://www.facebook.com/Malayalivartha



























