ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന് സി.പി.ഐ (എം)

കാലവര്‍ഷ കെടുതിയും കടലാക്രമണവുമുള്‍പ്പെടെ സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്.
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി വീടുകള്‍ തകര്‍ന്നു. എട്ടുപേര്‍ ഇതിനകം മരിച്ചു. എട്ടുപേരെ കാണാതായി. കൃഷിനാശവും വ്യാപകമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിലേറെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങള്‍ പ്രതീക്ഷ വയ്‌ക്കുന്നത് സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണ്.
മഴ ഇനിയും ശക്തമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളായാണ് മുഖ്യമന്ത്രി. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസ്സംഗ സമീപനമാണ് സ്വീകരിച്ചത്.
കഴിഞ്ഞ പ്രളയ ഘട്ടങ്ങളിലെല്ലാം നിരന്തരം പത്രക്കാരുമായി സംവദിക്കുന്ന രീതിയാണ് അന്ന് സ്വീകരിച്ചത് എന്നോര്‍ക്കണം. അതിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ജാഗ്രതയും നല്‍കുന്നതിന് സാധിക്കുകയും ചെയ്‌തു.
ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം. മന്ത്രിമാരെ മാത്രം ചുമതലയേല്‍പ്പിച്ച് മാറി നില്‍ക്കേണ്ടയാളല്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണ് ഭരണാധികാരിയുടെ പ്രഥമ കടമ. അതു നിര്‍വഹിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ.
https://www.facebook.com/Malayalivartha



























