Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം  

03 AUGUST 2026 06:38 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച(ഓ​ഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തിവിടും.
ഇടുക്കി കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം മണ്ണും മരവും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളിലും മരം വീണിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (2 minutes ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (18 minutes ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (29 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം    (39 minutes ago)

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം  (6 hours ago)

മനുഷ്യത്വത്തിന് മേലെയാകരുത് രാഷ്ട്രീയം; യുവജന സമരങ്ങളെ പിന്തുണച്ച് താന്‍ പങ്കുവച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വിസ്മയ മോഹന്‍ലാല്‍  (7 hours ago)

പതിനേഴുകാരന്‍ ഓടിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

കെട്ടിപ്പിടിച്ച വിദ്യാര്‍ഥിയുടെ തലയില്‍ തലോടി ചാക്കോച്ചന്‍  (8 hours ago)

മലയോ​ര മേഖലയിൽ ജാ​ഗ്രത അനൗൺസ്മെന്റും തുടങ്ങി...കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്  (8 hours ago)

12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വടക്കൻ ജില്ലകൾ മുങ്ങുന്നു .. വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ ദൈവമേ ..കേരളം !!! ഓർമയിൽ 2018 ഓഗസ്റ്റ്  (8 hours ago)

ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ 14,154 പേർ അറസ്റ്റിൽ ... കർശന പരിശോധന ഈ തെറ്റുകൾ ചെയ്യരുത്  (8 hours ago)

8175 അടി ഉയരത്തിൽ മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ തടസം പിന്നാലെ 4 മണിക്കൂർ 25 മിനിറ്റിന്റെ ആകെ പറക്കൽ  (8 hours ago)

കണ്ണൂരില്‍ കോഴി ഫാമില്‍ വെള്ളം കയറി 6300 കോഴികള്‍ ചത്തു  (8 hours ago)

കമലയും കൊച്ചുമകനുമായി നെതർലൻഡിൽ തള്ളിപ്പിടിച്ച് പോയത് Mr Pinarayi ഓർമ്മിക്കുന്നുണ്ടോ..?! റൂം ഫോർ റിവറിന് റീത്ത് വച്ചു  (8 hours ago)

Malayali Vartha Recommends