കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടിയും വെള്ളംകയറിയും ദുരിതം നേരിട്ട് അനുഭവിച്ചവരെ പോലെത്തന്നെ മഴമൂലം തൊഴിലും വരുമാനവും ഉപജീവനവും നഷ്ടമാവുന്നവരെകൂടി സഹായിക്കാൻ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരെ അനുശോചിക്കുകയും ദുരിതമവസാനിക്കാൻ പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.
സംഗമം മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണത്തിന് നേതൃത്വം നൽകി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി കിടങ്ങയം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട് സംബന്ധിച്ചു.
"
https://www.facebook.com/Malayalivartha



























