Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി

03 AUGUST 2026 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയത്.

 

 

ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.

ഇടുക്കി കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം മണ്ണും മരവും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളിലും മരം വീണിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.

കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെമീ മുതൽ 150 സെ.മീ വരെ വെള്ളം ഉയരാമെന്നാണ് മുന്നറിയിപ്പ്.

 

 

12 ജില്ലകളിൽ തിങ്കളാഴ്ച അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച(ഓ​ഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (5 minutes ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (7 minutes ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (21 minutes ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (34 minutes ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (37 minutes ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (46 minutes ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (48 minutes ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (52 minutes ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (2 hours ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (2 hours ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (2 hours ago)

Malayali Vartha Recommends