Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

03 AUGUST 2026 09:09 AM IST
മലയാളി വാര്‍ത്ത

അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാനായി തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു.

മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ആളുകൾ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറണമെന്ന് ഇന്നലെയും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ആളുകൾക്കുള്ള നിർദേശങ്ങളുമായി വാഹനങ്ങളിൽ മൈക്ക് വെച്ച് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് തീർഥാടകരെ കയറ്റില്ല.

പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യം തുടരുന്നു. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു.

അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....  (7 minutes ago)

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു.  (16 minutes ago)

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (29 minutes ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (31 minutes ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (45 minutes ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (58 minutes ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (1 hour ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (1 hour ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (1 hour ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (1 hour ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (2 hours ago)

Malayali Vartha Recommends