റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു

റാന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രളയക്കെടുതിക്ക് കാരണം മണിയാര്‍ ബാരേജാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി റാന്നി സ്വദേശി വി.വി. ജയകുമാര്‍. മൂന്നു വര്‍ഷമായി അറ്റകുറ്റപ്പണിയുടെ പേരില്‍ തുറന്നു വച്ചിരിക്കുന്ന ബാരേജ് തുറക്കാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് നല്‍കി സര്‍ക്കാരും തുറക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷവും നാട്ടുകാരെ പറ്റിക്കുകയാണെന്ന് ജയകുമാര്‍ പറയുന്നു.
ഏഴു ഷട്ടറുകളാണ് മണിയാറിന്. അടിത്തട്ടിലെ ചെളി ഒഴുക്കി കളയാനുള്ള വാല്‍വുകളാണ് അതില്‍ രണ്ടെണ്ണം. കഴിഞ്ഞ 40 വര്‍ഷമായി അവ രണ്ടും ജാമാണ്. അധികജലം ഒഴുക്കിവിടാനുള്ളവയാണ് ബാക്കി അഞ്ചെണ്ണം. കഴിഞ്ഞ മൂന്നു വര്‍ഷമായി അവ അറ്റകുറ്റ പണിക്കായി അഴിച്ചു വച്ചിരിക്കുന്നു. വാല്‍വുകളും അഴിച്ചു പണിയിലാണ്. ചുരുക്കി പറഞ്ഞാല്‍ മൂന്നു വര്‍ഷമായി ഒറ്റ ഷട്ടറുമില്ലാതെ കിടക്കുന്ന ഈ തടയണയാണ് ' തുറക്കാന്‍ സാധ്യത' യുണ്ടെന്ന് വ്യാജ മുന്നറിയിപ്പു നല്‍കി സര്‍ക്കാര്‍ റാന്നിക്കാരെ പറ്റിക്കുന്നത്.
ഷട്ടര്‍ ഇല്ലാത്ത ഡാം മുന്നറിയിപ്പില്ലാതെ തുറന്നെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന ഉടായിപ്പും കണ്ടു. ഭരിക്കുന്നവര്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കുമെല്ലാമറിയാം യാഥാര്‍ത്ഥ്യങ്ങള്‍. പക്ഷെ മണിയാര്‍ ഡാം എല്ലാവര്‍ക്കും ചക്കരക്കുടമാണ് എന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
മൂന്നു മാസങ്ങള്‍ക്കു മുന്‍പെടുത്ത മണിയാര്‍ ഡാമിന്റെ ചിത്രമാണ് ഒന്നാമത്തേത്.
രണ്ടാമത്തേത് ഇന്ന് ( 2 / 8/ 2026 ) പകല്‍ 3 ന് എടുത്തതും, മൂന്നാമത്തേത് ഇന്നലെ എടുത്തതുമാണ്. ഏഴു ഷട്ടറുകളാണ് മണിയാറിന്. അടിത്തട്ടിലെ ചെളി ഒഴുക്കി കളയാനുള്ള വാല്‍വുകളാണ് അതില്‍ രണ്ടെണ്ണം. കഴിഞ്ഞ 40 വര്‍ഷമായി അവ രണ്ടും ജാമാണ്. അധികജലം ഒഴുക്കിവിടാനുള്ളവയാണ് ബാക്കി അഞ്ചെണ്ണം. കഴിഞ്ഞ മൂന്നു വര്‍ഷമായി അവ അറ്റകുറ്റ പണിക്കായി അഴിച്ചു വച്ചിരിക്കുന്നു. വാല്‍വുകളും അഴിച്ചു പണിയിലാണ്. ചുരുക്കി പറഞ്ഞാല്‍ മൂന്നു വര്‍ഷമായി ഒറ്റ ഷട്ടറുമില്ലാതെ കിടക്കുന്ന ഈ തടയണയാണ് 'തുറക്കാന്‍ സാധ്യത' യുണ്ടെന്ന് വ്യാജ മുന്നറിയിപ്പു നല്‍കി സര്‍ക്കാര്‍ റാന്നിക്കാരെ പറ്റിക്കുന്നത്.
https://www.facebook.com/Malayalivartha



























