ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു....

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു. ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനിടെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു. നിരവധി റോഡുകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കട്ടപ്പന-കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കട്ടപ്പന-ചെറുതോണി റൂട്ടിൽ കാൽവരി മൗണ്ടിന് സമീപവും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം വൻമരം റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
തങ്കമണിയിൽ വീടുകളിൽ വെള്ളം കയറി. തൊമ്മൻകുത്ത്, തട്ടേക്കണ്ണി മേഖലകളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചിരുന്നു. ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























