വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ്; ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി

ശക്തമായ മഴയെ തുടര്‍ന്ന് വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ് . ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പിലേക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 15, മാനന്തവാടി താലൂക്കില്‍ 10, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha






















