വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍

വ്യോമസേനാകേന്ദ്രത്തില്‍ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗരവ് (21), അനില്‍ (27) എന്നിവര്‍ ആള്‍മാറാട്ടത്തിനും സവാന്‍ (25), ദീപക് (24) എന്നിവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷയില്‍ കൃത്രിമംകാണിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റിലായത്.
ആവഡിയിലെ പരീക്ഷാഹാളിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖവും ഹാള്‍ടിക്കറ്റിലെ ഫോട്ടോയും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയാണ് കൗരവിനെയും അനിലിനെയും ആള്‍മാറാട്ടം നടത്തിയതിന് പിടികൂടിയത്.
ജി.എസ്.എം. ട്രാന്‍സ്മിറ്ററുകള്‍, ബ്ലൂടൂത്ത് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷയില്‍ കൃത്രിമംകാണിക്കാന്‍ ശ്രമിച്ചതിനാണ് സവാനെയും ദീപക്കിനെയും അറസ്റ്റു ചെയ്തതെന്നും ആവഡി മുത്താപുത്തുപേട്ട് പോലീസ് അറിയിച്ചു. നാലുപേരെയും വിശദമായി ചോദ്യംചെയ്തുവരുകയാണ്.
https://www.facebook.com/Malayalivartha






















