Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്

05 AUGUST 2026 09:34 PM IST
മലയാളി വാര്‍ത്ത

വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 1,248 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി എക്‌സൈസ്. അങ്കമാലി കോതകുളങ്ങരയില്‍ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ ബോട്ട്‌ലിങ് യൂണിറ്റാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയാന്‍ എക്‌സൈസ് നടത്തുന്ന 'ഓപ്പറേഷന്‍ തണ്ടറിന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച കൊല്ലം ചത്തന്നൂര്‍ പി.ജെ. നിവാസില്‍ രതീഷ്, പറവൂര്‍ ചെറിയപള്ളംതുരുത്ത് കക്കനാട്ട് വീട്ടില്‍ സന്തോഷ് എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാനില്‍നിന്ന് ഹോളോബ്രിക്‌സ് യൂണിറ്റിലേക്ക് സ്പിരിറ്റ് ക്യാനുകള്‍ ഇറക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്നാണ് ഇവര്‍ സ്പിരിറ്റ് എത്തിച്ചതെന്ന് എക്‌സൈസ് വ്യക്തമാക്കി. വാഹനത്തില്‍ തവിട് നിറച്ച ചാക്കുകള്‍ക്കടിയിലാണ് സ്പിരിറ്റ് ക്യാനുകള്‍ ഒളിപ്പിച്ചിരുന്നത്. കൊടുങ്ങല്ലൂരില്‍ അടുത്തിടെ നടന്ന സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയില്‍ നിരീക്ഷണം ശക്തമാക്കിയതാണ് സംഘം പിടിയിലാകുന്നതിലേക്ക് നയിച്ചത്.

അങ്കമാലി സ്വദേശിയായ ബൈജു എന്നയാളാണ് ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രം വാടകയ്‌ക്കെടുത്ത് നടത്തിയിരുന്നത്. ഇയാള്‍ ഒളിവിലാണ്. ഹോളോബ്രിക്‌സ് കമ്പനിയോട് ചേര്‍ന്നുള്ള മുറിയില്‍ മദ്യം നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍, അളവുപാത്രങ്ങള്‍, വ്യാജ ലേബലുകള്‍ പതിക്കാനായി തയാറാക്കിയ സ്റ്റിക്കര്‍ പേപ്പറുകള്‍, കുപ്പികള്‍, അറുപതോളം അടപ്പുകള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തു. സ്പിരിറ്റില്‍ വെള്ളവും നിറവും ചേര്‍ത്ത് പ്രാദേശിക ബാറുകളിലും കരിഞ്ചന്തയിലും ചില്ലറ വില്‍പന നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.

അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും സ്ഥല ഉടമസ്ഥനെയും ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ.സതീഷിന്റെ നിര്‍ദേശപ്രകാരം അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വിപിന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പത്മകുമാര്‍, പി.കെ.ബിജു, സുരേഷ് ബാബു, റെഞ്ചു എല്‍ദോ തോമസ്, വി.എസ്.ഷൈജു, പ്രിവന്റീവ് ഓഫിസര്‍മാരായ ഷിബു, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അജീഷ്, നൗഫല്‍, സല്‍മാനുല്‍ ഫാരീസ്, സജീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (29 minutes ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (1 hour ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (1 hour ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (2 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (2 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (3 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (3 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (3 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (3 hours ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (3 hours ago)

Malayali Vartha Recommends